kottiyam-photo
അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം

കൊട്ടിയം: മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച ധനസഹായം ഭൂരിഭാഗത്തിനും ലഭിച്ചില്ലെന്ന് ആരോപിച്ച് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം വർക്കിംഗ് ചെയർമാൻ കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് റാഫേൽ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ വിപിൻ ജോസ്, കോൺഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ, ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ക്രിസ്റ്റി വിൽഫ്രഡ്, ആന്റണി ജേക്കബ്, മണ്ഡലം ജനറൽ സെക്രട്ടറി വലിയവിള ഷെമീർ എന്നിവർ സംസാരിച്ചു.