കൊല്ലം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുണ്ടറ ചെക്കാല മുക്ക് തൃപ്പിലഴികം പറങ്കിമാംതുണ്ടിൽ (സി.പി ഹൗസ്) കുണ്ടറ അഹമ്മദ് കുഞ്ഞ് (76) നിര്യാതനായി. കെ.എ.ടി.എഫ് ആദ്യകാല കൊല്ലം ജില്ലാ പ്രസിഡന്റാണ്. നിലവിൽ റിട്ട. അറബിക് അദ്ധ്യാപക സംഘടനയായ ഇമാം കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. കബറടക്കം ഇന്ന് രാവിലെ 8ന് തൃപ്പിലഴികം ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: കുൽസം ബീവി. മക്കൾ: അനീസ് അഹമ്മദ്, ആഷിക്ക, അസീൽ അഹമ്മദ് (കെ.എ.ടി.എഫ്, ജില്ലാ സെക്രട്ടറി), അസ്ഹർ അഹമ്മദ്. മരുമക്കൾ: ഷാക്കിറാ ബീവി, അബ്ദുൽ റഷീദ്, ആമിന, ഷാഹിന.