bollywood

കൊവിഡ് പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പാട്ടുമായി ബോളിവുഡ് താരങ്ങള്‍. ഐ ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈവ് പെര്‍ഫോമന്‍സുമായാണ് താരങ്ങള്‍ അണിനിരന്നത്. താരങ്ങളെക്കൂടാതെ നിരവധി വാദ്യകലാകാരന്‍മാരും എഴുത്തുകാരും സംഗീതജ്ഞരും ക്രിക്കറ്റ് താരങ്ങളും ഐ ഫോര്‍ ഇന്ത്യയുടെ ഭാഗമായി.ലോകത്തിന്റെ പല കോണിലിരുന്ന് സൂപ്പർ താരങ്ങൾ ഒന്നിച്ചു പാടി.കൊവിഡിനെ തോൽപ്പിക്കാൻ.

പ്രിയങ്ക ചോപ്ര ജോനാസ്, കരീന കപൂര്‍ ഖാന്‍, വിദ്യാ ബാലന്‍, ശബാന ആസ്മി, ഐശ്വര്യ റായ് ബച്ചന്‍, അര്‍ജുന്‍ കപൂര്‍, സെയ്ഫ് അലി ഖാന്‍, റാണി മുഖര്‍ജി, ദുല്‍ഖര്‍ സല്‍മാന്‍, കത്രിന കെയ്ഫ്, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ്മ,ആയുഷ്മാന്‍ ഖുരാന, എ ആര്‍ റഹ്മാന്‍, ജാവേദ് അക്തര്‍, ശങ്കര്‍ എഹ്‌സാന്‍ ലോയ്, സോനു നിഗം, അര്‍ജിത് സിങ്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സാനിയ മിര്‍സ തുടങ്ങിയവരും ഐ ഫോര്‍ ഇന്ത്യയുടെ ഭാഗമായി. നാല് മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്ന ലൈവ് പരിപാടിയിലൂടെ ഏകദേശം മൂന്നു കോടി രൂപയോളം സമാഹരിക്കാനായെന്നാണ് കണക്കുകള്‍ പറയുന്നത്. ഗിവ് ഇന്ത്യ എന്ന സംഘടനയുടെ കോവിഡ് 19 പ്രത്യേക ഫണ്ടിലേക്കാണ് ഈ തുക കൈമാറുന്നത്.