anusree

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്ത ശേഷമാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഡയമണ്ട് നെക്ലേസ് പുറത്തിറങ്ങി ഏട്ട് വര്‍ഷമായിരിക്കുകയാണ്. സിനിമയുടെ ഏട്ടാം വാര്‍ഷികത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ സംവിധായകൻ ലാല്‍ജോസിന് നന്ദി പറയുകയാണ് അനുശ്രീ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലാല്‍ജോസ് മേച്ചേരി എന്ന സംവിധായകനിലൂടെ, എന്റെ ലാല്‍ സാര്‍ എനിക്ക് നല്‍കിയ അവസരത്തിലൂടെ, സിനിമ എന്ന മായാലോകത്തിലേക്കു ഞാന്‍ വന്നിട്ടു 8 വര്‍ഷം. എന്റെ ആദ്യ സിനിമ റിലീസ് ആയതു 8 വര്‍ഷം മുന്നേ ഉള്ള ഈ ദിവസം ആണ്. ലൊക്കേഷനിലേക്ക് ഞാന്‍ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററില്‍ എന്നെ ഞാന്‍ ആദ്യമായി കണ്ടത് എല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സില്‍ ഉണ്ട്.എല്ലാവരോടും ഒരുപാട് നന്ദി. എന്നെ സ്‌നേഹിച്ചതിനും സപ്പോര്‍ട്ട് തന്നതിനും. പ്രത്യേകിച്ച് ലാല്‍സാറിനോട്. ലാല്‍ സാര്‍..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കില്‍ ഞാന്‍ ഇങ്ങനെ ഒന്നും ആകില്ലാരുന്നു. ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്. അനുശ്രീ കുറിച്ചു.

ഡയമണ്ട് നെക്ലേസിന് പിന്നാലെ മോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി..കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ മധുരരാജയിലും പ്രതി പൂവന്‍ കോഴി, മൈ സാന്റ തുടങ്ങിയ സിനിമകളിലും അനുശ്രീ അഭിനയിച്ചു.