african-swine

കൊവിഡ് വൈറസ് പ്രതിസന്ധി ഒഴിയും മുൻപ് ആസാമില്‍ ആശങ്ക പടർത്തി ആഫ്രിക്കന്‍ പന്നിപ്പനി. ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് വൈറസ് ബാധിച്ച് ചത്തത്..അസമിലെ ധേമാജി, വടക്കൻ ലഖിംപൂർ, ബിശ്വനാഥ്, ദിബ്രുഗഡ്, എന്നിവിടങ്ങളിലും, അരുണാചൽ പ്രദേശിലെ ചില ജില്ലകളിലുമാണ് പന്നികൾ കൂട്ടത്തോടെ ചത്തത്.പന്നികളിൽ ബാധിക്കുന്ന ഈ രോഗത്തിന് 100 ശതമാനമാണ് മരണാധ്യത. ഇത് ആദ്യമായാണ് ഇന്ത്യയിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം റിപ്പോർട്ട് ചെയ്യുന്നത്.. കൊവിഡ് 19 പോലെ ആഫ്രിക്കന്‍ പന്നിപ്പനിയും ചൈനയില്‍ നിന്നും തന്നെയാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് ആസാം പറയുന്നത്.2018-2020 കാലയളവില്‍ ചൈനയിലെ 60 ശതമാനം വളര്‍ത്തു പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ചത്തുപോയിട്ടുണ്ട്.പന്നികൾ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തിൽ സ്വകാര്യ പന്നി ഫാമുകളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥിതി ആശങ്കാജനകമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ പറഞ്ഞു.. പനി ബാധിച്ച എല്ലാ പന്നികളെയും കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു..1921ല്‍ കെനിയയിലാണ് ആദ്യമായി എഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തത്..വൈറസ് മനുഷ്യരിലേക്കു പടരില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്