കൊല്ലം: കാഷ്യൂ കോർപ്പറേഷന്റെ 30 ഫാക്ടറികളും 8ന് തുറന്ന് പ്രവർത്തിക്കും. കൊവിഡ് നിയന്ത്രങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ഫാക്ടറികളിൽ പ്രദർശിപ്പിച്ചിട്ടുള്ള നോട്ടീസ് പ്രകാരം തൊഴിലാളികൾ ഹജരാകണമെന്ന് ചെയർമാൻ എസ്. ജയമോഹനും എം.ഡി ഡോ. രാജേഷ് രാമകൃഷ്ണനും അറിയിച്ചു.