pic

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് നിർമാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കാൻ കല്ലടയാറ്റിൽ നിന്ന് മണൽ ശേഖരിക്കുന്നു. കല്ലടയാറ്റിലെ ഒറ്റക്കൽ ലുക്കൗട്ട് തടയണ മുതൽ തെന്മല ഡാമിന് കിഴക്ക് ഭാഗം വരെയുളള 2കിലോമീറ്റർ ദൂരത്തെ ആറ്റിൽ നിന്ന് മണൽ വാരാനാണ് അധികൃതരുടെ നീക്കം. ഇതിന് മുന്നോടിയായി ജില്ലാ ഡെപ്യൂട്ടി കളക്ടർ ജ്യോതി ലക്ഷ്മിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ആറ്റു തീരങ്ങളിൽ പരിശോധന നടത്തി. കെ.ഐ.പിയുടെ സർവേ വിഭാഗം പരിശോധന നടത്തി ജില്ലാ കളക്ടർക്ക് റിപ്പോട്ട് നൽകിയ ശേഷമായിരിക്കും തുടർ നടപടി.