റായ്പൂര്‍: സംസ്ഥാനത്തെ ഗ്രീന്‍ സോണ്‍ മേഖലകളില്‍ മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് ആരംഭിച്ചിരിക്കുകയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഒരാള്‍ക്ക് ഒരുനേരം അഞ്ചു ലിറ്റര്‍ മദ്യം ഓണ്‍ലൈനില്‍ വാങ്ങാം. ഡെലിവറി ചാര്‍ജായി 120 രൂപ ഈടാക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മദ്യം ഓര്‍ഡര്‍ ചെയ്യാനായി സര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. മദ്യക്കടകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാനാണ് നടപടി. മാര്‍ച്ച് 23 മുതല്‍ അടഞ്ഞുകിടന്ന മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ വലിയ തിരക്കാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. സാമൂഹ്യ അകലം പാലിക്കാതെയുള്ള തിരക്ക് അപകടകരമാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ ഓണ്‍ലൈന്‍ ഡെലിവറിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.
ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിട്ടില്ലാത്ത റായ്പൂര്‍, കോര്‍ബ ജില്ലകളിലും മദ്യം ഓണ്‍ലൈന്‍ വഴി ലഭിക്കുമെന്നാണ് വിവരം. ആളുകൾക്ക് CSMCL ((Chhattisgarh State Marketing Corporation Limited)) വെബ് സൈറ്റ് വഴി ബുക്ക് ചെയ്യാമത്രേ.ഫോൺ നമ്പറും ആധാർ നമ്പറും കൊടുത്ത് രജിസ്റ്റർ ചെയ്യണം..