കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ കീഴിലുള്ള 4065-ാം നമ്പർ ദേശാഭിമാനി ടി.കെ. മാധവൻ മെമ്മോറിയൽ ശാസ്താംകോട്ട ടൗൺ ശാഖയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, ശാഖാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി വിജയധരൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.