പത്തനാപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 1771-ാം നമ്പർ ശാഖയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശാഖാ മന്ദിരത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് വി. വിജയഭാനു, സെക്രട്ടറി എസ്. അശോക് കുമാർ എന്നിവർ ചേർന്ന് കിറ്റുകൾ വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് വി. വിജയൻ, കമ്മിറ്റി അംഗങ്ങളായ എൻ. ശിവദാസൻ, വി. ജയസിംഗ്, സി. ദിലീപ്, വനിതാ സംഘം ഭാരവാഹികളായ ആർ. ബിന്ദു മോൾ, ഷീനാരാജ് തുടങ്ങിയവർ നേതൃത്വം നൽകി.