ചവറ : എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിൽപ്പെട്ട 5386-ാം നമ്പർ പന്മന മനയിൽ ശാഖയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തു. ചവറ യൂണിയൻ പ്രസിഡന്റ് സഞ്ജയൻ ഭക്ഷ്യ ധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രെസിഡന്റ് നീലിയാടിൽ സുരേന്ദ്രൻ, സെക്രട്ടറി പ്രഭാകരൻ, കമ്മിറ്റി അംഗങ്ങളായ സിനികുമാർ, വിശ്വംഭരൻ, സിനിൽ സഞ്ജീവ്, വിനോദ്, രാജു, സുരേഷ്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.