ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നടന്‍ ടൊവിനോ തോമസ് ലോക്ക്ഡൗണ്‍ കാലം ചിലവിടുന്നത്. വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ടൊവിനോ തന്റെ ജിമ്മിൽ മകള്‍ ഇസയ്ക്ക് കളിക്കാനുള്ള ഇടം ഒരുക്കി കൊടുത്തിരിക്കുന്നു .
'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്ന് കുറിച്ചുകൊണ്ടാണ് തന്റെ ജിം ഉപകരണം കൊണ്ട് ഊഞ്ഞാന്‍ ആടുന്ന മകളുടെ വിഡിയോ ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം മറ്റ് കളികളെല്ലാം അവസാനിച്ചപ്പോള്‍ അച്ഛന്റെ ജിം ഡോര്‍ തുറന്ന് അകത്തുകടന്നിരിക്കുകയാണ് ഇസ. തന്റെ കേബിള്‍ ക്രോസ്‌ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകള്‍ എന്ന് ടൊവിനോ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മകളും വളര്‍ത്തുനായ പാബ്ലോയും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. മകളെ മുതുകത്തെടുത്ത് വ്യായാമം ചെയ്യുന്ന ടൊവിനോയെയും സോഷ്യൽ മീഡിയയിലൂടെ കണ്ടു.. നേരത്തെ ലോക്ക്ഡൗണ്‍ കാരണം ടൊവിനോയുടെ എറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന സിനിമയുടെ റിലീസും മാറ്റിവെച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു.