കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരത്തുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ അവഗണിച്ച 436 പേർ ഇന്നലെ അറസ്റ്റിലായി. കൊല്ലം റൂറൽ, സിറ്റി പൊലീസ് ജില്ലകളിലായി പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 405 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 360 വാഹനങ്ങൾ പിടിച്ചെടുത്തു. അടിയന്തര സ്വഭാവമുള്ള അന്തർ ജില്ലാ യാത്രകൾക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ് അനുവദിക്കും. മാസ്ക് ധരിക്കാതെ പൊതുഇടങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെയും നടപടികൾ ശക്തമാക്കി.
...
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 200, 205
അറസ്റ്റിലായവർ : 201, 235
പിടിച്ചെടുത്ത വാഹനങ്ങൾ: 193, 167
മാസ്ക് ഇല്ല: 15 പേർക്ക് നോട്ടീസ്