ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ചരുവിള വീട്ടിൽ ഡി. ജോൺ (70) നിര്യാതനായി. സി.പി.എം പൂയപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കാഷ്യൂ സ്റ്റാഫ് സെന്റർ സംസ്ഥാന സെക്രട്ടറി, ചടയമംഗലം ഏരിയാ കമ്മിറ്റി അംഗം, പൂയപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്. ഭാര്യ: ലിസാമ്മ ജോൺ (പൂയപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: റോബി ജോൺ, ലിജി ജോൺ. മരുമക്കൾ: ജിൻസി റോബി, സാം തോമസ്.