അഞ്ചാലുംമൂട്: കടവൂർ ഷാപ്പ് മുക്കിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. മതിലിൽ ശരത്ത് സൗണ്ട് നടത്തുന്ന മതിലിൽ കോടിയിൽ മേരിലാൻഡിൽ ശരത്ത് ജോണാണ് (22) മരിച്ചത്. ഒന്നിന് വൈകിട്ടുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടയത്ത് കടവ് കാട്ടുവിള പുതുവലിൽ അരുൺ വർഗീസ് (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരത്തിന്റെ പിതാവ്: ജോൺ. മാതാവ്: മോളി ജോൺ. സഹോദരി: സൗമ്യ ജോൺ.