മയ്യനാട്: കൊവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കിയിട്ടും പാലിക്കാത്തവർക്ക് വിതരണം ചെയ്യുന്നതിന് 7 കേരള ബറ്റാലിയൻ എൻ.സി.സി മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിലെ കേഡറ്റുകൾ മാസ്കുകൾ നിർമ്മിച്ച് ഇരവിപുരം പൊലീസിന് കൈമാറി. കേഡറ്റുകളായ ബി. ആതിര, മുഹമ്മദ് റാഷിദ്, പ്രിൻസ്, അർജുൻ, എ.എൻ.ഒ പ്രവീൺ ചന്ദ്രഹാസൻ എന്നിവരുടെ നേതൃത്വത്തിൽ 500 ഓളം മാസ്കുകളാണ് നിർമ്മിച്ചത്.
ഇരവിപുരം സി.ഐ കെ. വിനോദ്, എസ്.ഐ എം. വിനോദ് എന്നിവർ ചേർന്ന് മാസ്കുകൾ ഏറ്റുവാങ്ങി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ബി. ഷൈലു അദ്ധ്യക്ഷത വഹിച്ചു. എ.എൻ.ഒ പ്രവീൺ ചന്ദ്രഹാസൻ, സ്റ്റാഫ് സെക്രട്ടറി ബി. കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു.
കൊവിഡ് 19 രോഗവ്യാപന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കുകയും പിഴ ചുമത്താൻ തുടങ്ങിയിട്ടും പാലിക്കാത്തവർക്ക് വിതരണം ചെയ്യുന്നതിനാണ് മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതെന്ന് കേഡറ്റുകൾ പറഞ്ഞു.