homiyp
ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷന്റെയും ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷനിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമുള്ള ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി മേയർ ഗീതാകുമാരി സമീപം

കൊല്ലം: ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷന്റെയും ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷനിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തു. കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ ഗീതാകുമാരിയുടെ സാന്നിദ്ധ്യത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു.

ഡിവിഷൻ കൗൺസിലർമാരുടെ നിയന്ത്രണത്തിൽ കോർപ്പറേഷന്റെ കീഴിലുള്ള സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിലൂടെയാണ് ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുമെന്ന് ഐ.എച്ച്.എം.എ കൊല്ലം ചാപ്റ്റർ പ്രസിഡന്റ് ഡോ. രജിത് കുമാർ പറഞ്ഞു.

ഡോ. എൽ.ബി. ശ്രീലത, ഡോ. ടി.എസ്. ആശാറാണി, ഐ.എച്ച്.എം.എ ഭാരവാഹികളായ ഡോ. രജിത് കുമാർ, ഡോ. സുമയ്യ, ഡോ. ജാസ്മിൻ ഗഫൂർ, ഡോ. ഷിജിൻ ഷാഹൂ എന്നിവർ പങ്കെടുത്തു.