മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്റെ സിനിമകളിലെ ആക്ഷൻ രംഗങ്ങളോട് ആളുകൾക്കുള്ള ആവേശം ഒരിക്കലും മതിവരാത്തതാണ്.മകൻ പ്രണവ് സിനിമയിലേക്ക് വന്നപ്പോൾ അച്ഛനെപ്പോലെ തന്നെ മകനും എന്ന് പറയിപ്പിച്ചു. എന്നാൽ അച്ഛനും മകനും മാത്രമല്ല ആക്ഷനിൽ ആ മകളും പുലിയാണ്. കാമറയ്ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണെങ്കിലും പൊതു പരിപാടികളിൽ കൂടുതലായി പ്രത്യക്ഷപ്പെടാറില്ല.
സിനിമ താരങ്ങളുടെ മക്കൾ അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിൽ എത്തും എന്ന പതിവും വിസ്മയയുടെ കാര്യത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. എഴുത്തിന്റേയും വരകളുടേയും ലോകത്താണ് വിസ്മയ. ഈ ലോക് ഡൗൺ കാലത്ത് വിദേശത്താണ് വിസ്മയ. ഇപ്പോൾ സോ ഷ്യൽ മീഡിയിൽ വൈറലാകുന്നത് വിസ്തമയുടെ ഒരു ഗംഭീര ഫൈറ്റ് രംഗമാണ്.തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിസ്മയ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ടോണി എന്നയാളില്‍ നിന്നാണ് വിസ്‍മയ ആയോധനകലയില്‍ പരിശീലനം നേടുന്നത്. ലാലേട്ടനെപോലെ തന്നെ ആക്ഷനിൽ മകൾക്കും നല്ല താള ബോധമുണ്ടെന്നാണ് കമന്റുകൾ പറയുന്നത്. ഇതിനോടകം തന്നെ പതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.താരപുത്രിയുടെ പോസ്റ്റിന് ചുവടെ സുഹൃത്ത് ചോദിച്ച ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. 'ഇപ്പോഴും തായ്‌ലൻഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു' എന്നായിരുന്നു.