കോമ്രേഡ് ഇൻ അമേരിക്ക, അങ്കിൾ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയാണ് കാർത്തിക മുരളീധരൻ. ആകെ രണ്ടു സിനിമകളിൽ മാത്രമേ കാർത്തിക ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കിലും, രണ്ടിലും ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവച്ചത്. മുംബയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന കാർത്തിക ഡിഗ്രി പഠനത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത് കാർത്തികയുടെ പുതിയ ലുക്കാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കാർത്തികയുടെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്. തടി കുറച്ച് സാരി അണിഞ്ഞെത്തിയ താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ പി.കെ മുരളീധരന്റെ മകളാണ് കാർത്തിക.