കൊല്ലം: ലോക്ക് ഡൗൺ കാലത്ത് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇരുചക്ര വാഹന യാത്രക്കാരെ പൊലീസ് കണ്ടില്ലെന്ന് നടിച്ചിരുന്നു. സത്യവാങ്മൂലമുണ്ടെങ്കിൽ യാത്ര പൊയ്ക്കോളാൻ അനുവാദവും നൽകി. എന്നാൽ ഇനി സ്ഥിതി മാറുകയാണ്. നിയന്ത്രണങ്ങൾക്കിടയിലും ഹെൽമെറ്റ് പരിശോധന ജില്ലയിൽ കർശനമാക്കിത്തുടങ്ങി. 500 രൂപയാണ് പൊലീസ് പിഴ ഈടാക്കിയത്. നിരത്തുകളിലെ വാഹന തിരക്ക് വർദ്ധിക്കുന്നുവെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിയന്ത്രണങ്ങളുടെ കൂടി ഭാഗമായി പരിശോധന തുടങ്ങിയത്. വരും ദിവസങ്ങളിൽ എല്ലാ ഭാഗത്തും പരിശോധന കർശനമാക്കാനാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.