കൊല്ലം: വിജയ് ഫാൻസ് കൊല്ലം നൻപൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമാ തിയേറ്റർ ജീവനക്കാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചുനൽകി. കൊവിഡ് വ്യാപന ഭീതി ആരംഭിച്ചത് മുതൽ തീയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്. ജോലി ഇല്ലാത്തതിനാൽ മിക്ക തൊഴിലാളികൾക്കും വരുമാനവുമില്ല. ഓണം, ഉത്സവം, ക്രിസ്മസ്, വിഷു, പെരുന്നാൾ തുടങ്ങി വിശേഷങ്ങൾ എന്തുണ്ടായാലും അവധിയില്ലാതെ ജോലി ചെയ്യേണ്ടി വന്നിരുന്ന തൊഴിലാളികൾ ഇന്ന് നിത്യവൃത്തിക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകാൻ അസോ. തീരുമാനിച്ചത്. കൊല്ലം നഗരത്തിലെ വിവിധ തിയേറ്ററുകളിലെ അമ്പതിലേറെ തൊഴിലാളികൾക്ക് സഹായം എത്തിച്ചുനൽകി.