കൊല്ലം: ലോക്ക് ഡൗൺ കാലയളവിൽ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. തഴവ എ.വി.എച്ച്.എസ് ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ തഴവ ആവണി വീട്ടിൽ അരവിന്ദും (18), സഹായിയായ പതിനാലു വയസുകാരനുമാണ് അറസ്റ്റിലായത്. ഷോപ്പ് കുത്തിതുറന്ന് ഫോണുകൾ, ചാർജറുകൾ, പവർ ബാങ്കുകൾ എന്നിവ മോഷ്ടിച്ചിരുന്നു.
കരുനാഗപ്പള്ളി എസ്.എച്ച്.ഒ മഞ്ജു ലാൽ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, സാബു വർഗീസ്, ബി.പി. ലാൽ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ രാജീവ്, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.