pic

കൊല്ലം: സംസ്ഥാനത്ത് 388.43 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പദ്ധതികൾക്ക് ഭരണാനുമതിയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന 2118 പ്രവൃത്തികൾക്കാണ് തുക വിനിയോഗിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്നതും, റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ, കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണമാണ് നടക്കുക. പദ്ധതിയുടെ ചെലവിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 961.264 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 2011 പ്രവൃത്തികൾക്കായി 354.593 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.