നീണ്ടകര: തമിഴ്നാട്ടിൽ നിന്ന് പഴകിയ മത്സ്യം നീണ്ടകരയിൽ എത്തിച്ച് വിൽപ്പന നടത്തിയ സംഘത്തെ ആരോഗ്യവകുപ്പ് അധികൃതർ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മത്സ്യം പരിശോധിച്ച് 300 കിലോയോളം മീൻ നശിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ ഡിണ്ടിഗൽ, മയിലാടുംതുറ എന്നിവടങ്ങളിൽ നിന്ന് എത്തിയ രണ്ടുപേരെയും ആലപ്പുഴ സ്വദേശിയായ ഒരാളെയുമാണ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്.
നീണ്ടകര തീരദേശ പൊലീസ് ഇൻസ്പെക്ടർ എസ്. ഷരീഫിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു നടപടി. എസ്.ഐമാരായ എം.സി. പ്രശാന്തൻ, സജീവൻ, എ.എസ്.ഐമാരായ ഡി. ശ്രീകുമാർ, സെബാസ്റ്റ്യൻ, എസ്. അശോകൻ, ഷാൻ വിനായക് എന്നിവർ അടങ്ങുന്ന പട്രോളിംഗ് സംഘമാണ് പഴകിയ മത്സ്യം പിടിച്ചെടുത്ത് ആരോഗ്യവകുപ്പിനെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും വിവരം അറിയിച്ചത്.