murder-attept

കൊല്ലം: യുവാവിനെ ഫോൺ ചെയ്ത് വരുത്തി ആളൊഴിഞ്ഞ പുരയിടത്തിലിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വടക്കൻ മൈനാഗപ്പള്ളി ട്രാൻസ്ഫോർമർ ജംഗ്ഷൻ കാവിൽ വീട്ടിൽ ഷിബു(36), ചേപ്പാട് ചെറുവള്ളി ശ്യാം നിവാസിൽ മണിക്കുട്ടനെന്ന ശരത്ത്(20), തൊടിയൂർ പഞ്ചാടി മുഴങ്ങോടി ശ്രീനിലയത്തിൽ ശ്രീശങ്കർ(38) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി തൊടിയൂർ രേഖാഭവനിൽ സനലിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സനൽ പ്രതികളിൽ ഒരാളുടെ പക്കൽ നിന്നും മുൻപ് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി. കഴിഞ്ഞ ദിവസം സനലിനെ ഫോൺ ചെയ്ത് വിളിച്ചുവരുത്തുകയും ആളാെഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നിലവിളികേട്ട് ആളുകൾ എത്താൻ തുടങ്ങിയപ്പോഴാണ് പ്രതികൾ രക്ഷപെട്ടത്. സനൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ശാസ്താംകോട്ട എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.