കൊല്ലം: കൊവിഡ് 19നെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോൾ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട കെ.എസ്.ഇ.ബിയുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ എ.എസ്. അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, അനുതാജ്, നേതാക്കന്മാരായ ഒ.ബി. രാജേഷ്, ലത്തീഫ്, ഹർഷാദ്, സുബലാൽ, മഹേഷ് മനു എന്നിവർ സംസാരിച്ചു.