mazhakeduthi

ഓയൂർ: കാറ്റിലും മഴയിലും വെളിനല്ലൂർ,പൂയപ്പള്ളി, വില്ലേജുകളിലും നിരവധി വീടുകളും കൃഷിയും നശിച്ചു. മരം കമ്പികളിൽ വീണ് വൈദ്യുതി ബന്ധവും താറുമാറായി.വെളിനല്ലൂർ വില്ലേജിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്.

ചെങ്കൂർ, മുളയറച്ചാൽ, മുണ്ടപ്പള്ളി, വട്ടപ്പാറ, തെറ്റിക്കാട് അമ്പലംകുന്ന് പ്രദേശങ്ങളിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. ചെങ്കൂർ സ്വദേശികളായ

സുബൈറത്ത് ബീവി, ഷെമീം, നവാസ്, രാജൻ, സവീല എന്നിവരുടെയും

വട്ടപ്പാറ സ്വദേശികളായ സുധീർ, ഫാത്തിമാ ബീവി, ജലീൽ, നസീം, നവാസ്, യൂനിസ് എന്നിവരുടെയും വീടുകളാണ് തകർന്നത്.

മുളയറച്ചാൽ ജംഗ്ഷനിലെ കശുവണ്ടി ഫാക്ടറിയുടെ സമീപത്തെ ഷെഡിന് മുകളിലും ചെങ്കൂർ ജംഗ്ഷനിലെ നമസ്കാരപ്പള്ളിക്ക് മുകളിലും മരം വീണു. ചെങ്കൂർ സ്വദേശികളായ സുജാർ, അബ്ദുൽ ലത്തീഫ്, മേലേവിള ഹക്കീം, ലത്തീഫ, യൂനുസ്, അൻസാരി എന്നിവരുടെ 500ലധികം റബ്ബർ മരങ്ങളും കുലച്ചതും കുലയ്ക്കാൻ പാകമായതുമായ നിരവധി വാഴകളും കാറ്റിൽ നശിച്ചു.