vijay-

വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പിന്തുണയുമായി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയും
മഹേഷ് ബാബുവും. വ്യാജ വാർത്തകൾ തനിക്കും തന്റെ കുടുംബത്തിനും വേദന സമ്മാനിച്ചിട്ടുണ്ടെന്നും ദേവരകൊണ്ടയ്‌ക്കൊപ്പം താനുണ്ടെെന്നും ഈആവേശത്തെ കെടുത്താൻ ഒന്നിനെയും അനുവദിക്കരുതെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ഇത്തരം വ്യാജ വാർത്തകൾക്കെതിരേ രം​ഗത്ത് വരാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയാണെന്ന് നടൻ മഹേഷ് ബാബുവും ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ സ്നേഹവും ആദരവും നേടാൻ വർഷങ്ങളുടെ കഠിനാധ്വാനം, പരിശ്രമം, ക്ഷമ, അഭിനിവേശം, ത്യാഗം എന്നിവ ആവശ്യമാണ്. നിങ്ങളുടെ ഭാര്യ അർഹിക്കുന്ന ഭർത്താവാകാനും നിങ്ങളുടെ
കുട്ടികൾ ആഗ്രഹിക്കുന്ന സൂപ്പർഹീറോ പിതാവാകാനും നിങ്ങളുടെ ആരാധകർ ആഗ്രഹിക്കുന്നസൂപ്പർസ്റ്റാർ ആകാനുമാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ പെട്ടെന്ന് ഒരു നാൾ മുഖമില്ലാത്ത ഒരുവൻ പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായവൻ,നിങ്ങളെ അപമാനിക്കും , വായനക്കാരോട് കള്ളം പറയും, തെറ്റായ വിവരങ്ങൾ പരത്തും, എല്ലാം അടുത്ത ചെക്കിനായി വേണ്ടി. എനിക്ക് നമ്മുടെ മനോ​ഹരമായ തെലുങ്ക് സിനിമാ മേഖലയെ സംരക്ഷിക്കണം, എന്റെ ആരാധകരെ സംരക്ഷിക്കണം, എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ഇത്തരം വ്യാജവെബ്സൈറ്റുകൾക്കെതിരേ ഒന്നിക്കാൻ ഞാനെന്റെ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയാണ് .. മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

അഭിമുഖം നൽകാൻ തയ്യാറായില്ലെങ്കിൽ സിനിമാതാരങ്ങൾക്കെതിരേ വാർത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്നായിരുന്നു വിജയ് ആരോപിച്ചത്.