h
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി തുടയന്നൂർ സർവീസ് സഹകരണ ബാങ്കിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശരഹിത വായ്പയായ 'മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി തുടയന്നൂർ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ബി. ശിവദാസൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ജെ.സി. അനിൽ, സെക്രട്ടറി അനിത എസ്. നായർ, ജി. രാമാനുജൻപിള്ള, ഡി. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

പദ്ധതി പ്രകാരം 82 ഗ്രൂപ്പുകൾക്ക് വായ്പ നൽകും. ബാങ്കിന്റെ പ്രവർത്തന മേഖലയിൽ നെൽകൃഷി നടത്തിയ കർഷകർക്കുള്ള ഒഴിവുകൂലി ധനസഹായം, കഴിഞ്ഞ സാമ്പത്തിക വർഷം വായ്പ കൃത്യമായി തിരിച്ചടവ് നടത്തിയ അംഗങ്ങൾക്ക് അടച്ച പലിശയുടെ പത്ത് ശതമാനം ഇൻസെന്റീവ് വിതരണം എന്നിവയും നടന്നു.