ലോക്ക് ഡൗൺ കാലം പലർക്കുകും കുറേയേറെ നഷ്ടങ്ങളുടേയും കാലമാണ്. അങ്ങനെ ഒരു നഷ്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് കോലിയും ഭാര്യഅനുഷ്ക ശർമയും. കോലിയുടെ പ്രിയപ്പെട്ട വളർത്തു നായയായ ബ്രൂണോ ചത്തു. ഇതിന്റെ വേദനയിലാണ് ഇരുവരും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ ബ്രൂണോയ്ക്ക് ആത്മശാന്തി നേരുകയാണ് കോലിയും അനുഷ്കയും. ഇരുവർക്കുമൊപ്പം ബ്രൂണോയുമുള്ള മനോഹരമായൊരു ചിത്രവും അനുഷ്ക പങ്കുവെച്ചു.. ആർഐപി ബ്രൂണോ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കോലിയും ബ്രൂണോയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.11 വർഷമായി ബ്രൂണോ കുടുംബത്തിനൊപ്പമുണ്ടെന്ന് കോലി കുറിച്ചു. സമാധാനത്തോടെ വിശ്രമിക്കുക എന്റെ ബ്രൂണോ. 11 വർഷമായി ഞങ്ങളുടെ ജീവിതത്തിലുണ്ടെങ്കിലും ആയുഷ്കാലത്തെ ബന്ധമുണ്ട്. ഇന്ന് മികച്ച സ്ഥലത്തേക്ക് പോയി. ദൈവം അവന് ആത്മശാന്തി നൽകി അനുഗ്രഹിക്കട്ടെ-കോലി കുറിച്ചു.. കോലിയും അനുഷ്കയും നായ സ്നേഹികളാണ്. സമൂഹമാധ്യമങ്ങളില്‍ നേരത്തേ പല തവണ ബ്രൂണോയ്‌ക്കൊപ്പമുള്ള ഫോട്ടോ കോലി ആരാധകരുമായി പങ്കു വച്ചിരുന്നു. കോലിയുടെയും അനുഷ്‌കയുടെയും മിക്ക ഫോട്ടോകളിലും ബ്രൂണോയുടെ സാന്നിധ്യമുണ്ടായിരുന്നു.ലാബ്രഡോര്‍, ഡ്യൂഡ് എന്നീ വര്‍ഗത്തില്‍പ്പെട്ട രണ്ടു വളര്‍ത്തു നായകള്‍ ഇപ്പോള്‍ അനുഷ്‌കയ്ക്കുണ്ട്. വെളുത്ത പൊമറേനിയൻ ഇനത്തിൽപ്പെട്ട നായയാണ് കോലിക്ക് ആദ്യം ഉണ്ടായിരുന്നത്. അതിനു ശേഷം ഗോൾഡൻ റിട്രീവർ ഇനത്തിലുള്ള റികോ എന്ന നായ കൂട്ടിനെത്തി.ബെംഗളൂരുവിലെ ചാര്‍ളീസ് ആനിമല്‍ റെസ്‌ക്യു സെന്ററില്‍ (കെയര്‍) നിന്നും അടുത്തിടെ 15 തെരുവുനായ്ക്കളെ കോലി ദത്തെടുത്തിരുന്നു.