sachin

വിശേഷണങ്ങൾ ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമയാണ് സച്ചിൻ ടെൻഡുൽക്കർ.. ഇന്ത്യക്കാരന്റെ ഓരോ ശ്വാസത്തിലുമുണ്ട് സച്ചിൽ. ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും സച്ചിൻ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. ആവേശത്തോടെതന്നെ ഓരോ ആളുകളും അത് ഏറ്റെടുക്കാറുമുണ്ട്.. ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് തന്റെ മുടി സ്വയം വെട്ടിയൊതുക്കിയത് സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. മുടി വെട്ടിയൊതുക്കുന്നതിന്റെ ചിത്രങ്ങളും മുടി വെട്ടിയൊതുക്കിയതിന് ശേഷമുള്ള ചിത്രങ്ങളുമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.ഇപ്പോൾ ഇതാ, 60 സെക്കൻസ് കൊണ്ട് കഴിച്ചുതീർത്ത ബീറ്റ്റൂട്ട് കബാബിന്റെ വിശേഷങ്ങളാണ് ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ ഒരു പ്ലേറ്റിൽ എട്ട് ബീറ്റ്റൂട്ട് കബാബുമായി സച്ചിൻ നിൽക്കുന്നതുകാണാം. രണ്ടാമത്തെ ചിത്രത്തിൽ കാലി പ്ലേറ്റുമായി മകൾ സാറയ്ക്കൊപ്പമുള്ള ചിത്രവും കാണാം.. .അറുപത് സെക്കൻഡിനുള്ളിൽ കബാബ് പാത്രം കാലിയാക്കിയെന്നാണ് ചിത്രത്തിന്റെ കാപ്ഷൻ. രുചികരമായ ബീറ്റ്റൂട്ട് കബാബ് ഉണ്ടാക്കിയതിന് മകൾ സാറയ്ക്ക് നന്ദിയും പറയുന്നു. കബാബ് കണ്ടാൽ തന്നെ അറിയാം അത് രുചികരമാണെന്ന്, സാറ നല്ല കുക്ക് ആണെന്നും ആരാധകർ കുറിച്ചു..സച്ചിന്റെ പോസ്റ്റിന് ലഭിച്ച ലൈക്കുകൾക്കും കമന്റുകൾക്കും എണ്ണമില്ല..