paravur
കെ.പി.സി.സിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിലെ എല്ലാ ബൂത്തുകളിലും പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപം തെളിക്കുന്ന പരിപാടിയുടെ നോർത്ത് മണ്ഡലം തല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് നിർവഹിക്കുന്നു

പരവൂർ : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ പെട്ടുപോയ പ്രവാസികളെയും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിലെ എല്ലാ ബൂത്തുകളിലും പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപം തെളിക്കുന്ന പരിപാടിയുടെ നോർത്ത് മണ്ഡലം തല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് നിർവഹിച്ചു.