ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമൊക്കെ മഞ്ജു വാര്യർ തന്റെ സിനിമാ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും കാൻഡിഡ് ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. ലോക് ഡൗൺ കാലത്തും ആ ശീലത്തിന് കുറവില്ല.. ഇപ്പോഴിതാ സുന്ദരമായി ചിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ലളിതം സുന്ദരം ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രത്തിൽ സൈജു കുറുപ്പാണ് മഞ്ജു വാര്യർക്കു സമീപത്തുള്ളതെന്നും ആരാധകർ പറയുന്നു.. ഫോട്ടോയ്ക്കൊപ്പം ദിവസത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ചിരിച്ചില്ലെങ്കിൽ ആ ദിവസം വേസ്റ്റാക്കുകയാണ് എന്നാണ് മഞ്ജുകുറിച്ചത്. മഞ്ജുവിന്റെ ചിത്രത്തിന് താഴെ ആരാധകർക്കൊപ്പം കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്.
നടിയും സംവിധായികയുമായ ഗീതുമോഹൻദാസും നടിമാരായ അനുശ്രീയും പ്രയാഗയും ഭാവനയുമടക്കമുള്ളവരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്.ഗീതു മോഹൻദാസ് ബ്യൂട്ടി എന്ന കമന്റ് കുറിച്ചപ്പോൾ പ്രയാഗയും അനുശ്രീയും ഹൃദയങ്ങളുടെ ഇമോജിയാണ് കമൻ്റ് ചെയ്തത്. നടിമാരായ രാധികയും നേഹ സക്സേനയും നടനും അവതാരകനും സംവിധായകനുമൊക്കെയായ രമേശ് പിഷാരടിയും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഭാവന കുറിച്ചത് പ്രെറ്റി പ്രെറ്റി എന്നാണ്. എല്ലാത്തിനും മഞ്ജു മറുപടിയും നൽകി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുൽ എം സത്യനാണ് ഫോട്ടോക്രെഡിറ്റ്.