photo
ഹരീന്ദ്രപ്രസാദ്

കൊല്ലം: വീട്ടിൽ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ 30 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ. കുന്നത്തൂർ ഹരീന്ദ്രാലയത്തിൽ ഹരീന്ദ്ര പ്രസാദിനെയാണ്(33) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് പിന്നിൽ വിറകിന്റെ അടിയിലാണ് കോട സൂക്ഷിച്ചിരുന്നത്. അടുക്കളയിൽ നിന്നും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ശാസ്താംകോട്ട എസ്.ഐ അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.