കൊല്ലം: വരുന്ന അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രഥമ ശുശ്രൂഷാ കിറ്റുകൾ നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കൊവിഡിന്റെ കൂടി പശ്ചാത്തലത്തിലാണിത്. ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഇതുറപ്പാക്കണം. ക്ളാസ് മുറികളിലോ ,സ്‌കൂൾ പരിസരത്തോ ഇഴജന്തുക്കൾ കയറിയിരിക്കാവുന്ന മാളങ്ങളില്ലെന്നും ബന്ധപ്പെട്ടവർ ഉറപ്പാക്കണം.
മറ്റ് നിർദ്ദേശങ്ങൾ
സുരക്ഷ ഉറപ്പാക്കി പെയിന്റടിച്ച് ഭംഗിയാക്കണം
ബഞ്ചും ഡസ്‌ക്കുമടക്കം സ്‌കൂളും പരിസരവും അണു വിമുക്തമാക്കണം
ടോയ്‌ലെറ്റിലും വാഷ് ബേസിനിലും സോപ്പും സാനിറ്റൈസറും ഉണ്ടായിരിക്കണം
സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധം
പാചകപ്പുരയും പാത്രങ്ങളും ശുദ്ധി വരുത്തിയേ ഉപയോഗിക്കാവൂ
കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം
കുടിവെള്ളം ഉറപ്പാക്കാൻ കിണറും വാട്ടർ ടാങ്കുകളും ശുദ്ധീകരിക്കണം
സ്കൂൾ പരിസരത്തെ സുരക്ഷിതമല്ലാത്ത മരങ്ങൾ മുറിച്ചുമാറ്റണം
മാലിന്യ നിർമ്മാർജ്ജനത്തിന് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കണം