പുത്തൂർ: ശക്തമായ മഴയിലും കാറ്റിലും മൈലംകുളത്ത് വീട് തകർന്നു. 17-ാം വാർഡിൽ സൂര്യഭവനിൽ രാധാമണിയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഓടിട്ട മേൽക്കൂര പൂർണമായും നിലംപൊത്തി. ഈ സമയം രാധാമണിയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെങ്കിലും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടു.