thodiyoor-img
അസ്റാർ, അബ്റാർ എന്നീ കുട്ടികൾ തങ്ങളുടെ സമ്പാദ്യം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കരുനാഗപ്പളളി തഹസിൽദാർ സാജിതാ ബീഗത്തിന് കൈമാറുന്നു

തൊടിയൂർ: പെരുന്നാളാഘോഷിക്കാൻ കുരുന്നുകൾ കുടുക്കയിൽ സ്വരൂപിച്ച പണം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് പനാട്ട് വടക്കതിൽ കബീറിന്റെയും ഷെമിയാബീഗത്തിന്റയും മക്കളായ അസ്റാർ, അബ്റാർ എന്നീ ഏഴു വയസുകാരാണ് തങ്ങളുടെ സമ്പാദ്യമായ 4037 രൂപ കരുനാഗപ്പള്ളി തഹസിൽദാർ സാജിതാ ബീഗത്തിന് കൈമാറിയത്. മാതാപിതാക്കൾക്ക് പുറമേ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രോഹിണി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് എൽ.ഷൈലജ, ഡെപ്യൂട്ടി തഹസിൽദാർ ശ്രീകുമാർ ,തൊടിയൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.