കൊല്ലം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നെത്തുന്ന പ്രവാസികൾക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് കോൺഗ്രസ് കന്റോൺമെന്റ് ഡിവിഷനിലെ എസ്.എൻ കോളേജ് ജംഗ്ഷൻ ബൂത്തിൽ ഐക്യദാർഢ്യ ജ്വാല നടന്നു. കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ പ്രൊഫ. ഇ. മേരിദാസൻ, ആർ. രാജ്‌മോഹൻ, എം. നൗഷാദ്, പി.വി. അശോക് കുമാർ, അജിത് ബേബി, ഡോ. തേജസ്, നസീർ, ആദം ബാബു, ഷഹാർ, ബാബു എന്നിവർ പങ്കെടുത്തു.