മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തിൽ നെന്മേനി തെക്ക് വാർഡിലെ കക്കാട്ട് കടവ് പമ്പ് ഹൗസ് നിശ്ചലമായതോടെ ഗ്രാമ പഞ്ചായത്തിലെ നാല് വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങി. ഏതാനും ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ പമ്പാണ് വീണ്ടും കേടായത്. നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാലാണ് പമ്പ് കേടാവുന്നതെന്ന് വിശദീകരിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു.
ഇവിടത്തെ 90 ശതമാനം പേരും കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റിയെയാണ് ആശ്രയിക്കുന്നത്. പമ്പ് ഹൗസ് കേടായതിനാൽ ഭൂരിഭാഗം പേരും വള്ളങ്ങളിൽ പോയി മറുകരയിലെത്തി വെള്ളം കൊണ്ടുവരുകയാണ് ചെയ്യുന്നത്. ചിലർ വാഹനങ്ങളിലും വെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ കൂലിപ്പണിക്കാരായ പലർക്കും ലോക്ക് ഡൗണിൽ തൊഴിലില്ലാതായതിനാൽ പണം കൊടുത്ത് വെള്ളം വാഹനത്തിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഏതാനും ദിവസങ്ങളായി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. നെന്മേനി, നെന്മേനി തെക്ക്, തൂമ്പും മുഖം, വില്ലിമംഗലം വാർഡുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കണം
നാട്ടുകാർ