കടയ്ക്കൽ :ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോ പാത്ത് കേരളയുടെ നിയന്ത്രണത്തിൽ എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ അതിർത്തിയിലുള്ള 42 ശാഖകളിൽ വിതരണം ചെയ്യുന്നതിനുള്ള ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് ഐ.എച്ച്.കെ കിളിമാനൂർ യൂണിറ്റ് പ്രസിഡന്റ് പി. മായാദാസനിൽ നിന്നും യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഏറ്റുവാങ്ങി. ശാഖകളിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ചിറവൂർ ശാഖാ സെക്രട്ടറി കെ.രാജീവിന് നൽകി യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കൻ നിർവഹിച്ചു. യൂണിയൻ പരിധിയിലെ എല്ലാ ശാഖാ ഭാരവാഹികൾക്കും മരുന്ന് കൈമാറി.