pho
പുനലൂർ നഗരസഭയിലെ താമസക്കാരായ എല്ലാ കുടുംബാഗങ്ങൾക്കും മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുന്നതിന്റെ നഗരസഭാതല ഉദ്ഘാടനം മന്ത്രി കെ. രാജു കാരേക്കാട് വാർഡിലെ ഗ്രേസിംഗ് ബ്ലോക്കിൽ നിർവഹിക്കുന്നു

പുനലൂർ: കേരളത്തിൽ കൊവിഡ് വൈറസ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും തമിഴ്നാട്ടിൽ നിന്നു വരുന്ന ആളുകളെ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പുനലൂർ നഗരസഭാ അതിർത്തിയിലെ താമസക്കാരായ 15,000 കുടുംബങ്ങൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാരേക്കാട് വാർഡിലെ ഗ്രേസിംഗ് ബ്ലോക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, മുൻ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, കൗൺസിലർമാരായ നെൽസൺ സെബാസ്റ്റ്യൻ, കെ.എ. ലത്തീഫ്, കെ. പ്രഭ, യമുന സുന്ദരേശൻ, സുനിത, സിന്ധു, നഗരസഭാ സെക്രട്ടറി ജി. രേണുകാദേവി, എസ്. രാജേന്ദ്രൻനായർ, ഡി. ദിനേശൻ, ആരോഗ്യ വകുപ്പ് ജീവനക്കാരായ അജി, അയ്യപ്പദാസ്, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.