പത്തനാപുരം: എസ്.എൻ.ഡി.പി യോഗം മഞ്ചള്ളൂർ 970-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ പരിധിയിലെ എല്ലാ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി. ദിനരാജ് കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അനു മോഹൻ. വൈസ് പ്രസിഡന്റ് ശശിധരൻ, യൂണിയൻ പ്രതിനിധി അരവിന്ദൻ. വനിതാസംഘം പ്രസിഡന്റ് അമ്പിളി സുവർണ്ണകുമാർ, സെക്രട്ടറി ഗീതാകുമാരി, വൈസ് പ്രസിഡന്റ് സി. കുമാരി. ട്രഷറർ ടി. ജയ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുൺ, ആകാശ് എന്നിവർ നേതൃത്വം നൽകി.