പത്തനാപുരം:താഴേവാതുക്കൽ അൽനൂർ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന വിവിധ മതവിഭാഗങ്ങളിൽ പെട്ട 200ലധികം കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്.
സെന്റർ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പത്തനാപുരം വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വി.എസ്. ബൂസരി, ജോയിന്റ് സെക്രട്ടറി യൂനിസ്, ട്രഷറർ സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നല്കി.