lali-v-50

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂർ കല്യയറ ഗോകുലത്തിൽ ആർ. ഗോപകുമാറിന്റെ (കോമൺ സർവീസ് സെന്റർ, ഉള്ളൂർ) ഭാര്യയും കൊല്ലം പള്ളിത്തോട്ടം വയലിൽ വീട്ടിൽ പരേതരായ വാസുദേവപണിക്കരുടെയും പലകശേരിയിൽ ദേവമ്മയുടെയും മകൾ വി. ലാലി (അദ്ധ്യാപിക, ഗവ. എച്ച്.ഡബ്ല്യു എൽ.പി.എസ്, കുളത്തൂർ- 50) നിര്യാതയായി. സംസ്കാരം 11ന് രാവിലെ 11ന് കുളത്തൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ഗോപിക ഗോപകുമാർ (സലാല), ദേവിക ഗോപകുമാർ (ഹോമിയോ മെഡിക്കൽ വിദ്യാർത്ഥി, കോഴിക്കോട്), ഗോപിഷ് ഗോപകുമാർ (എൻജിനീയറിംഗ് വിദ്യാർത്ഥി, മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ്, നെടുമങ്ങാട്). മരുമകൻ: ശരത്ത് ബാബു (സലാല).