sharaf

ണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് നടൻ ഷറഫുദ്ദീൻ തനിക്ക് പെണ്‍കുഞ്ഞ് പിറന്നുവെന്ന് താരം ഫേസ് ബുക്കിൽ കുറിച്ചു.. കുഞ്ഞിനൊപ്പമുള്ള ചിത്രവും ഷറഫുദ്ദീൻ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി താരങ്ങളാണ് രം​ഗത്തെത്തിയിരിക്കുന്നത്. അജു വര്‍​ഗീസ്, ​ഗീതു മോഹന്‍ദാസ്. ഇന്ദ്രജിത്ത്, സണ്ണി വെയിന്‍, സാനിയ ഇയ്യപ്പന്‍, സൗബിന്‍, അനു സിത്താര തുടങ്ങിയ നിരവധി താരങ്ങള്‍ ആശംസയുമായി എത്തി. ഷറഫുദ്ദീനും ബീമയ്ക്കും ദുവ എന്ന് പേരുള്ള ഒരു മകള്‍ കൂടിയുണ്ട്.

2015 ലാണ് ഷറഫുദ്ദീനും ബീമയും വിവാഹിതരാകുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയാണ് ഷറഫുദ്ദീന്റെ ഒടുവിൽ റിലീസായ ചിത്രം.. ബെഞ്ചമിന്‍ ലൂയിസ് എന്ന വില്ലന്‍ കഥാപാത്രം മികച്ച കയ്യടി നേടിയിരുന്നു.സെയില്‍സ് എക്‌സിക്യൂട്ടീവ് ആയും ടൂറിസം രംഗത്തുമൊക്കെ ജോലികള്‍ നോക്കിയതിനു ശേഷമാണ് ഷറഫുദ്ദീന്‍ സിനിമയിലേക്ക് എത്തുന്നത്. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിലെത്തിയ നേരമാണ് ആദ്യചിത്രം. തുടര്‍ന്ന് പ്രേമം, പ്രേതം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വരത്തന്‍, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.