കുണ്ടറ: കല്ലടയാറ്റിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. കിഴക്കേ കല്ലട ശിങ്കാരപ്പള്ളി പുളിന്തുണ്ടിൽ തെക്കതിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ വിൽഫ്രഡാണ് (62) മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് അഞ്ചോടെ കക്കാട്ടുകടവിനും മണക്കടവിനുമിടയ്ക്കായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സ്റ്റാൻസിലാവോസ് നീന്തി രക്ഷപ്പെട്ടു. മറിഞ്ഞ വള്ളത്തിന് അടിയിൽപ്പെട്ടുപോയ വിൽഫ്രഡിന് രക്ഷപ്പെടാനായില്ല. അവിവാഹിതനാണ്. അമ്മ: പരേതയായ ജനോവ. സഹോദരങ്ങൾ: എഡ്വേർഡ്, ബേബി, ഇഗ്നേഷ്യസ്, പരേതനായ ബർത്തലോൺ, വത്സല, ലത, കുഞ്ഞുമോൾ.