asault

പുനലൂർ: വ്യാജവാറ്റ് കേന്ദ്രം പൊലീസിന് കാണിച്ചുകൊടുത്തെന്ന് ആരോപിച്ച് യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ചുടകട്ടപാലം പ്ലാമൂട്ടിൽ വീട്ടിൽ നിസാറിനാണ് (22) കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെന്മല 13കണ്ണറ പാലത്തിന് സമീപത്തെ അമ്പിളി വിലാസത്തിൽ ബിജുവാണ് (42) പ്രതി. ചൊവ്വാഴ്ച രാവിലെ 6 ഓടെയായിരുന്നു സംഭവം. പിന്നീട് വെട്ടുകത്തിയുമായി പ്രതി സമീപത്തെ വനത്തിലേക്ക് ഓടിപ്പോയതായി സമീപവാസികൾ പൊലീസിന് മെഴി നൽകി. കോളിളക്കം സൃഷ്ടിച്ച തെന്മല എം.എസ്.എൽ. ഉണ്ണി കൊലക്കേസ് ഉൾപ്പെടെ 16 ഓളം കേസിലെ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. തെന്മല പൊലീസും വനപാലകരും അന്വേഷണം ഊർജ്ജിമാക്കി.