പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ വരിഞ്ഞം വാർഡിൽ ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് വീട് കത്തിയമർന്നു. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആളപായമുണ്ടായില്ല.
വരിഞ്ഞം തമ്പുരുവിൽ തുളസീധരന്റെ വീടിനാണ് കഴിഞ്ഞ ദിവസം തീ പിടിച്ചത്. വിദേശത്തുള്ള തുളസീധരന്റെ ഭാര്യ സജ, മക്കളായ തമ്പുരു, തപസ്യ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. രാത്രി 11 മണിയോടെ ഫ്രിഡ്ജിൽ നിന്ന് തീ പടർന്നുപിടിച്ച് ഫാനും മറ്റ് വീട്ടുസാധനങ്ങളും പൂർണമായും കത്തിനശിക്കുയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് വാർഡംഗം പ്രതീഷിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തിയാണ് തീയണച്ചത്.