കൊല്ലം: റേഷൻ സാധനങ്ങൾ മറിച്ചുവിറ്റതുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിലെ എ.ആർ.ഡി. 112-ം നമ്പർ റേഷൻ കടയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ കെ.ബി. ജയചന്ദ്രൻ അറിയിച്ചു. ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേടുകളെ കുറിച്ച് കാർഡ് ഉടമകൾ നൽകിയ പരാതിയെ തുടർന്നാണ് റേഷനിംഗ് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തിയത്. ഗുരുതര വീഴ്ചകളുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.