pic

കൊല്ലം: കേരളപുരത്ത് പ്രവർത്തിക്കുന്ന മിലിട്ടറി കാന്റീൻ നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ് മാനേജർ അറിയിച്ചു. സന്ദർശന ദിവസവും സമയവും കാർഡ് ഉടമയെ എസ്.എം.എസ് വഴി അറിയിക്കും. എസ്.എം.എസ് ലഭിച്ച കാർഡ് ഉടമയ്ക്ക് മാത്രമാണ് പ്രവേശനം. അത്യാവശ്യ പലചരക്ക് സാധനങ്ങൾ മാത്രമേ കാന്റീനിൽ നിന്ന് ലഭിക്കൂ.

എസ്.എം.എസ് ലഭിച്ച ഫോൺ, ഫോട്ടോ ഐ.ഡി, കാന്റീൻ സ്മാർട്ട് കാർഡ്, എ.ടി.എം കാർഡ് എന്നിവ സഹിതമാണ് എത്തേണ്ടത്. കാന്റീനിൽ എത്തുന്നവർ കൊവിഡ് 19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണം.